നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെ റിലീസായിരുന്നു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ട്രെയ്ലർ ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ ദശലക്ഷക്കണക്കിനാളുകളാണ് ട്രെയ്ലർ കണ്ടിരിക്കുന്നത്. കന്നി സംവിധാന സംരംഭം ആയിരുന്നിട്ട് പോലും സിനിമയുടെ മേക്കിങ്ങിൽ പൃഥ്വി പുലർത്തിയ കഴിവിനെ പ്രകീർത്തിച്ച് ഇതിനകം തന്നെ ആരാധകരുടെയും മറ്റു താരങ്ങളുടെയും നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് ചലച്ചിത്ര താരവും പൃഥ്വിയുടെ അടുത്ത സുഹൃത്തുമായ സിദ്ധാർത്ഥിന്റെ ട്വീറ്റ് ആണ് സാമൂഹികമാധ്യമണങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
തനിക്കിത് നേരത്തെ അറിയാമായിരുന്നുവെന്നും ഇനി ലോകവും അതറിയുമെന്നുമായിരുന്നു താരം കുറിച്ചത്. സിനിമയ്ക്കായി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ ട്രെയിലര്‍ അതിമനോഹരമായിരിക്കുന്നു. കാത്തിരിക്കാന്‍ വയ്യടാ മോനെ, മോഹന്‍ലാല്‍ ഒരു ഡെമി ഗോസ് സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. അതും തക്കതായ കാരണങ്ങള്‍ കൊണ്ട് തന്നെ, ട്രെയിലര്‍ ഷെയര്‍ ചെയ്തതിനൊപ്പമായാണ് താരം ഇങ്ങനെ കുറിച്ചത്.
https://twitter.com/Actor_Siddharth/status/1108423540494090241
മാർച്ച് 28 ന് ലൂസിഫർ തീയേറ്ററുകളിലെത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ മുരളി ഗോപി.
മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, ഫാസിൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക