ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ പ്രകാശ്രാജിനെതിരെ നടപടി കൈക്കൊണ്ട ഇലക്ഷൻ കമ്മീഷൻ. പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന്റെ പേരിലാണ് പ്രകാശ് രാജിനെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്.
മാർച്ച് 12 ന് മഹാത്മാ ഗാന്ധി സർക്കിളിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുൻകൂട്ടി അനുവാദം തേടാതെ മൈക്കിലൂടെ വോട്ട് അഭ്യർത്ഥിച്ചു എന്നതാണ് പ്രകാശ് രാജിന് നേരെ നടപടി ഉണ്ടാകാൻ കാരണം. ചടങ്ങിലെ പ്രകാശ് രാജിന്റെ പ്രസംഗശകലങ്ങൾ അടങ്ങുന്ന വീഡിയോ അടക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.
സംഭവത്തിൽ പ്രകാശ് രാജിനെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക