അമേഠിയിൽ ഇത്തവണയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേർക്കുനേർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും രാഹുലിന് എതിരായി മത്സരിച്ച സ്മൃതി ഒരു ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
അമേഠിയിൽ വീണ്ടും മത്സരിക്കാൻ തനിക്ക് അവസരം നൽകിയതിന് നരേന്ദ്രമോദിയോടും അമിത് ഷായോടുമുള്ള നന്ദി സ്മൃതി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. രാജ്നാഥ് സിംഗ് ലഖ്നൗ, സഞ്ജീവ് കുമാര്‍ ബല്യാന്‍ മുസഫര്‍ നഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്.പാര്‍ട്ടിസ്ഥാപകന്‍ കൂടിയായ എല്‍കെ അദ്വാനിയുടെ ഗാന്ധിനഗര്‍ സീറ്റിലാണ് ഇത്തവണ അമിത് ഷാ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക