മലയാളസിനിമാ പ്രേക്ഷകർ ഏറെ ആകാംഷായോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനാകുന്നത് കൊണ്ട് മാത്രമല്ല നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. മാർച്ച് 28 ന് ചിത്രം തീയേറ്ററുകളിലെത്താൻ ഒരുങ്ങവെ പ്രമുഖ സ്വകാര്യ ചാനലിന് മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ് എന്നിവർ ചേർന്നനുവദിച്ച അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് പൃഥ്വിരാജ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ഓരോ സിനിമയുടെയും വിജയപരാജയങ്ങൾക്കു കാരണമായി പലപ്പോഴും നടനെയും സംവിധായകനെയുമൊക്കെ ചൂണ്ടിക്കാട്ടാറുണ്ടെന്നും എന്നാൽ ലൂസിഫറിന്റെ കാര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് പൃഥ്വിരാജിനെയാണെന്നും ഈ ചിത്രത്തിന്റെ ക്രെഡിറ്റ് രാജുവിനാണെന്നും മോഹൻലാൽ പറഞ്ഞു. കൂട്ടത്തിൽ തൻ ചെയ്തതിൽ വച്ച് ഏറ്റവും നല്ല ചിത്രമെന്ന് വേണമെങ്കിൽ ലൂസിഫറിനെ വിശേഷിപിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇതുകേട്ട പരിപാടി അവതാരകനും മഞ്ജുവും കയ്യടികയോടെയാണ് പൃഥ്വിയെ അഭിനന്ദിച്ചത്. ലാലേട്ടൻ അങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ താൻ കണ്ട ഏറ്റവും മികച്ച ലാലേട്ടൻ ചിത്രം ലൂസിഫർ അല്ലെന്നും പൃഥ്വി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക