വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകനേതാവും നടനുമായ കമൽഹാസൻ. തനിക്ക് മത്സരിക്കാനല്ല താൽപര്യമെന്നും മക്കൾ നീതിമയ്യം സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കായി ഒരുപാട് ജോലികൾ ചെയ്യാനുണ്ട് എല്ലാ സ്ഥാനാർത്ഥികൾക്കും എന്റെ മുഖങ്ങളാണ്. തേര് തെളിക്കാനാണ് എന്റെ ആഗ്രഹം; അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രകടനപത്രികയും രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടികയും ഇന്ന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പുറത്ത് വിടുമെന്നാണ് സൂചന. നേരത്തെ മക്കൾ നീതിമയ്യം 21 സീറ്റിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടിരുന്നു. അന്ന് തനിക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്നാണ് കമൽഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക