ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഐ സി യുവിൽ വച്ച് നേരിടേണ്ടി വന്നത് ഡോക്ടറിന്റെയും സംഘത്തിന്റെയും ക്രൂര ബലാൽസംഗം. യു പിയിലെ സ്വകാര്യ നഴ്സിംഗ് ഹോമിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 29 കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇവരെ ഐ സി യുവിലേക്ക് മാറ്റുകയും നഴ്സിന്റെ സഹായത്തോടെ മയങ്ങാനുള്ള ഇൻജെക്ഷൻ നൽകിയതിന് ശേഷം ഡോക്ടറും സംഘവും പീഡിപ്പിക്കുകയായിരുന്നു .
സംഭവത്തിൽ യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകമറിയുന്നത്. പ്രതികളായ നിയാസ്, അശോക് മാലിക് ഷബാദ്, സഹായിച്ച നഴ്സ് ലക്ഷ്മി എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളിൽ ഒരാൾ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക