മലയാള സിനിമയുടെ അഭിനയകുലപതി ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ശരത് സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിൽ ഈശ്വരൻ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിയുടെ തിരിച്ചുവരവ്.
ജഗതിയുടെ ഇപ്പോഴത്തെ അവസ്ഥയുമായി ഏറെ സാമ്യമുള്ളതാണ് ഈശ്വരൻ പോറ്റി എന്ന ക്ഷേത്രതന്ത്രിയുടെ കഥാപാത്രം. അപകടത്തില്‍ വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ആളാണ് ജഗതിയുടെ ഈശ്വരന്‍പോറ്റി.
ശരത് ചന്ദ്രന് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ശ്രീകുമാര്‍.പി.കെ. മനീഷ് ഭാര്ഗ്ഗവന് എന്നിവര്‍ ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനും അല്‍ഫോണ്‍സ് ജോസഫും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം ഉദയന്‍ അമ്പാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക