ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ ശ്രദ്ധേയനായ തൃശൂർ പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ ഷോർട്ട് സിനിമയൊരുങ്ങുന്നു. കേരളം പൊലീസാണ് ചിത്രത്തിന്റെ നിർമ്മാണം. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
‘നല്ലമ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാന്റോ തട്ടിലാണ്.
നടിയും ഡബ്ബിങ് കലാകാരിയുമായ എം തങ്കമണിയാണ് മുഖ്യവേഷം അവതരിപ്പിക്കുന്നത്. കേരളത്തിലെ നവോത്ഥാന പോരാളികളില്‍ പ്രമുഖനായ എംആര്‍ബിയുടെ മകളാണ് തങ്കമണി.
സംവിധായകന് തന്നെയാണ് ചിത്രത്തില്‍ മകനായി വേഷമിടുന്നത്.സിവില്‍ പൊലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്, ജയന്, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.സുരേഷ്ബാബു (ക്യാമറ), ജിത്ത് അന്തിക്കാട് (കലാസംവിധാനം), ശ്രീധരന് വടക്കേക്കാട് (മേക്കപ്പ്) എന്നിവരാണ് സിനിമയുടെ അണിയറ ശില്‍പ്പികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക