അയോധ്യ: ലോകം മുഴുവന്‍ സഞ്ചരിച്ച മോദി സ്വന്തം മണ്ഡലത്തില്‍ മാത്രം ഇതുവരെ എത്തിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് വാരണാസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തിയില്ല. യുപിയില്‍ ഫൈസാബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മോദി നിങ്ങളുടെ ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന പ്രിയങ്കയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഗ്രാമവാസികളുടെ മറുപടി. ലോകമൊട്ടാകെ സഞ്ചരിച്ചിട്ടും സ്വന്തം ജനങ്ങളെ ഒന്നു കാണാനോ ആശ്ലേഷിക്കാനോ പ്രധാനമന്ത്രിക്ക് നേരമില്ലാതായെന്ന് പ്രിയങ്ക പറഞ്ഞു. വാരണാസിയിലെ ജനങ്ങള്‍ക്കുവേണ്ടി മോദി ഒന്നും ചെയ്തില്ല. ലോകരാജ്യങ്ങളില്‍ പോകാനും സകലരേയും ആശ്ലേഷിക്കാനും മോദിക്ക് ധാരാളം സമയമുണ്ടായിരുന്നു.
സ്വന്തം ജനങ്ങളെ സന്ദര്‍ശിക്കാനോ അവരുമായി സംസാരിക്കാനോ നേരമില്ലെന്നത് നിസാര പ്രശ്നമല്ല, വലിയകാര്യം തന്നെയാണ്. ധനികരെ കൂടുതല്‍ ധനികരാക്കുന്ന സര്‍ക്കാര്‍ നിര്‍ധനരെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക