മുംബൈ: ബോളിവുഡ് താരം ഊര്‍മിള മഡോംന്ദ്കറും അങ്കത്തട്ടിലെത്തുന്നു. മുംബൈ നോര്‍ത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനം. ബുധനാഴ്ചയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രമുഖ നടന് ഗോവിന്ദ 2004ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മണ്ഡലമാണ് മുംബൈ നോര്‍ത്ത്.
ഊര്‍മിളയുടെ സ്ഥാനാര്‍ഥിത്വം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.
2014ല്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടി 4,46,000 വോട്ടിനാണ് കോണ്‍ഗ്രസിന്റെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിത്. ഇത്തവണ ഊര്‍മിളയെ രംഗത്തിറക്കി കൂടുതല്‍ വോട്ടു നേടാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക