തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളായ പി30 പ്രൊയും, പി30യും ഹുവായ് അവതരിപ്പിച്ചു.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റാണ് ഹുവായ് പി30 പ്രൊ. കമ്പനിയുടെ അവകാശവാദവും ഇത് തന്നെയാണ്. ഹുവായുടെ സ്വന്തം കിരിൻ 980 പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്.
സാംസങിന്റെ ഗ്യാലക്സി എസ്10, ഐഫോൺ XS, ഗൂഗിൾ പിക്സൽ 3 എന്നിവയുമായി കിടപിടിക്കുന്നതാണ് പുതിയ ഫ്ലാഗ്ഷിപ് മോഡൽ. ജർമൻ കമ്പനിയായ ലൈക്കയുമായി ചേർന്നാണ് ഹുവായ് തങ്ങളുടെ ക്യാമറ സെറ്റപ്പ് ചെയ്തിരിക്കുന്നത്. 16എംഎം മുതൽ 125 എംഎം വരെയാണ് ഒപ്റ്റിക്കൽ സൂം. 27എംഎം ആണ് ഇതിന്റെ ഫോക്കൽ ലെങ്ത്. കൂടുതൽ വൈഡ് പോകാനായി ഒരു 16എംഎം ലെൻസും ഉണ്ട്. 20എംപിയാണ് റെസലൂഷൻ.
സെൽഫി ക്യാമറ 32എംപിയാണുള്ളത്. 128ജിബി, 512ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് ശേഷിയുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വെളിച്ചമുള്ളപ്പോൾ സെക്കൻഡിൽ 60 ഫ്രെയിം വച്ച വീഡിയോ ഷൂട്ട് ചെയ്യുന്ന ഫോൺ വെളിച്ചം കുറഞ്ഞാൽ സെക്കൻഡിൽ 30 ഫ്രെയിമിലേക്ക് തനിയെ മാറും.
പ്രധാന ക്യാമറ പ്രോ മോഡലിന്റെ സ്പെസിഫിക്കേഷനോട് കൂടിയതാണ്. ടെലി ലെൻസ് 8 എംപിയാണ്. ഈ ഫോണുകൾ അടുത്ത മാസം മുതൽ ഇന്ത്യൻ വിപണികളിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക