എക്കാലത്തേയും മികച്ച ഗോള്‍ കണ്ടെത്താനുള്ള ബാഴ്സലോണയുടെ വോട്ടെടുപ്പില്‍ എതിരാളികളില്ലാതെ മെസ്സി. മികച്ച ഗോള്‍ കണ്ടെത്താനായി ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ മെസ്സിയുടെ ഗോളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2006-07 കോപ്പ ഡെല്‍റെ സെമിഫൈനലില്‍ ഗെറ്റാഫെയ്ക്കെതിരെ മെസ്സി നേടിയ ഗോളാണ് സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഏറ്റവും മികച്ച ഗോളായി കാണികള്‍ തിരഞ്ഞെടുത്തത്.
സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളാണിത്. മൈതാനത്ത് മെസ്സി ഒറ്റയ്ക്കു നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അസാധ്യമായ ആംഗിളില്‍ നിന്ന് നേടിയ ഗോള്‍ 45 ശതമാനം വോട്ടുകളാണ് നേടിയത്. 19-ാം വയസ്സിലാണ് മെസ്സി ഈ ഗോള്‍ നേടിയത്.
അഞ്ചുലക്ഷത്തോളം ആളുകളാണ് വോട്ടുചെയ്തത്. മാര്‍ച്ച് 20നാണ് മികച്ച ഗോള്‍ കണ്ടെത്താനുള്ള അവസാനഘട്ട മത്സരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക