മലയാളത്തിലെ താരസംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂർ ദേശാഭിമാനി റോഡിലെ അഞ്ചുനില കെട്ടിടം 5.75 കോടി രൂപയ്ക്ക് അമ്മ വിലയ്ക്ക് വാങ്ങുകയായിരുന്നു. 11 സെന്റ് സ്ഥലത്ത് 12,000 സ്ക്വയർ ഫീറ്റിലാണ് കെട്ടിടമുള്ളത്. സംഘടന നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമാകാന് ഈ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കെട്ടിടത്തിന്റെ താക്കോൽ അമ്മ പ്രസിഡണ്ട് മോഹൻലാൽ ഏറ്റുവാങ്ങി. ചടങ്ങില്‍ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് മുതിര്‍ന്ന താരങ്ങളായ ജനാര്ദ്ദനന്, കവിയൂര്‍ പൊന്നമ്മ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയസൂര്യ, ബാബുരാജ്, ഹണി റോസ്, രചനാ നാരായണന് കുട്ടി, ശ്വേതാമേനോന് തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നും മൂന്ന് മാസത്തിനകം പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് പൂര്‍ണമായും മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക