വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ മത്സരിക്കുമെന്ന വാര്‍ത്ത വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ രാഹുലിന് കഴിയുമോ എന്നാണ് ചെന്നിത്തല ചോദിച്ചത്. കേരളത്തിലുള്ള ഇരുപത് സീറ്റില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും പി.പി സുനീര്‍ തന്നെയായിരിക്കും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും പിണറായി വിജയന് പറഞ്ഞിരുന്നു. അതേസമയം, രാഹലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെയുള്ള കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് ടി. സിദ്ദിഖ് പറഞ്ഞു.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി എന്ന നിലയിലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക