കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് എത്തിപ്പെട്ട ഗതികേടിന്റെ തെളിവാണെന്ന് ബിജെപി. മുസ്ലീം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കേണ്ട സാഹചര്യം വന്നുവെങ്കില്‍ എഐസിസി നേതൃത്വം ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ എന്‍ഡിഎയിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. ശക്തമായ മത്സരം തന്നെ ബിജെപി കാഴ്ചവക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കും. മുസ്ലീം ലീഗിന്റെ സ്വാധീനത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഉയര്‍ത്തിക്കാണിച്ചാവും വയനാട്ടില്‍ ബിജെപിയുടെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക