എയർ ഇന്ത്യയുടെ പുതിയ ഭക്ഷണ മെനു ഇന്ന് മുതൽ നിലവിൽ വരും. 44 അന്താരാഷ്ട്ര റൂട്ടുകളിലും 55 ആഭ്യന്തര റൂട്ടുകളിലുമുൾപ്പടെ പുതിയ മെനു അവതരിപ്പിക്കും. ഇന്ത്യൻ പ്രാദേശിക രുചിഭേദങ്ങളെയും ദേശീയ സ്വഭാവമുള്ളവയെയും കൂട്ടിയിണക്കിക്കൊണ്ടാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യൻ ഭക്ഷണവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിലേക്കുമായാണ് എയർ ഇന്ത്യ ഭക്ഷണമെനു പരിഷ്കരിച്ചിരിക്കുന്നത്. ഇതിലൂടെ പ്രതിവർഷം 200 കോടിരൂപ ലഭിക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക