വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാത്രി ഏറെ വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി യോഗങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
പ്രചരണത്തില്‍ ഇടതുമുന്നണി മൂന്നുഘട്ടവും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിപി സുനീറിന് കിട്ടിയ ആധിപത്യം മറികടക്കുക എന്നതുതന്നെയായിരിക്കും കോണ്‍ഗ്രസിന്റെ ലക്ഷ്യം. വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വീടുകള്‍ കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ മണ്ഡലത്തില്‍ എല്ലാ ബൂത്ത് കമ്മിറ്റികളും സജീവമാകുമെന്നായിരുന്നു നേതാക്കള്‍ നല്കിയ വാക്ക്. ഘടകകക്ഷികളിലെ പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജീവസാന്നിധ്യം അറിയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക