കോഴിക്കോട്: പി. ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.കെ രമയ്ക്കെതിരെ കേസെടുത്തു. വടകരയിലെ സിപിഎം സ്ഥാനാര്‍ഥിയാണ് പി.ജയരാജന്. പി.ജയരാജന് കൊലയാളിയാണെന്ന് രമ മുന്‍പ് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
സ്ഥാനാര്‍ഥിയെ പൊതുജനങ്ങള്‍ക്കിടയില്‍ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധാരണ സൃഷ്ടിക്കാനും ശ്രമിച്ചു എന്നാണ് രമക്കെതിരെയുള്ള കേസ്. ഇതിനെതിരെ മാതൃകാ പെരുമാറ്റചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക