ലൂസിഫർ തരംഗമാണ് കേരളക്കരയാകെ. ഇപ്പോഴിതാ പ്രമുഖ ഹോട്ടൽ ശൃംകളായ ആദാമിന്റെ ചായക്കട അവതരിപ്പിച്ചിരിക്കുന്ന പുതിയ വിഭവത്തിനും ഒരു ലൂസിഫർ ടച്ച് ആണ്. യുദ്ധം പൊറോട്ടയും ബീഫും തമ്മിലല്ല പഴംപൊരിയും ബീഫും തമ്മിലാണ് എന്ന ടാഗ് ലൈനോട് കൂടിയാണ് പുതിയ വിഭവം അവതരിപ്പിച്ചിരിക്കുന്നത്. വിഭവത്തിന്റെ പേര് ലൂസിഫർ ബീഫ്. സംഭവം പഴംപൊരിയും ബീഫുമാണ്. സാധാരണ കോമ്പിനേഷനായ പൊറോട്ട ബീഫിന് ബദലായാണ് പഴംപൊരിയും ബീഫും കോമ്പിനേഷൻ ആക്കിയിരിക്കുന്നത്.
ഏപ്രിൽ ഒന്നിനാണ് ഈ വിഭവം ഹോട്ടൽ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക