വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയേക്കും. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടായേക്കും. എഐസിസി സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാല്‍ പ്രിയങ്കാ ഗാന്ധിയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കര്‍ശന സുരക്ഷാ വ്യവസ്ഥകളാണ് എസ്പിജി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലു പേര്‍ക്ക് മാത്രമായിരിക്കും രാഹുലിനൊപ്പം ജില്ലാ ഭരണാധികാരിയുടെ ഓഫീസില്‍ കയറാനാവുക. ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുല്‍ വ്യാഴാഴ്ചയാണ് പത്രിക നല്‍കുക. പത്രിക സമര്‍പ്പിച്ചതിനു ശേഷം മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും.
വയനാട്ടിലെ നിലവിലെ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും. മാവോയിസ്റ്റ് ഭീഷണിക്കെതിരെയുള്ള ജാഗ്രതാ നടപടികള്‍ പൊലീസ് എസ്പിജി സംഘത്തെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക