ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്. ജനപക്ഷത്തിന് ഒരു മുന്നണിയുമായും സഖ്യമില്ല. എല്ലാ മണ്ഡലത്തിലും സ്വീകരിക്കുന്നത് പ്രത്യേക നിലപാടായിരിക്കും. പാര്‍ട്ടി നോക്കിയല്ല, സ്ഥാനാര്‍ഥിയെ നോക്കിയായിരിക്കും വോട്ടു ചെയ്യുകയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ആചാരം സംരക്ഷിക്കുന്നവര്‍ക്കാണ് പത്തനംതിട്ട മണ്ഡലത്തില്‍ പിന്തുണ നല്‍കുക. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിക്കകത്തു തന്നെ എതിരഭിപ്രായങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക