സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഇ-പുസ്തകങ്ങളുടെ ശേഖരവുമായി പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍. ഏറെ പ്രചാരമുള്ള വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി സേവനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരംഗം കൂടി എത്തുകയാണ്.
‘എയര്‍ടെല്‍ ബുക്ക്സ്’ എന്ന പുതിയ ആപ്പുമായി എത്തുകയാണ് ഭാരതി എയര്‍ടെല്‍. ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാകുന്ന എയര്‍ടെല്‍ ബുക്ക്സില്‍ ഇന്ത്യന്‍- വിദേശ എഴുത്തുകാരുടെ 70,000ത്തോളം ടൈറ്റിലുകള്‍ ലഭ്യമാകും. പ്രശസ്തരായ പ്രസാദകരുമായി സഹകരിച്ച് പുസ്തകങ്ങളുടെ കളക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി.
റീഡേഴ്സ് ക്ലബ്ബ് എന്ന പേരില്‍ വരിസംഖ്യാ സേവനം എയര്‍ടെല്‍ ബുക്ക്സില്‍ ലഭ്യമാണ്. ആറുമാസത്തേക്ക് 129 രൂപയും 12 മാസത്തേക്ക് 199 രൂപയുമാണ് ഇതിന്റെ നിരക്ക്. ഓരോ പുസ്തകത്തിനും പ്രത്യേക ചാര്‍ജ് നല്കി ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാനും ഉപഭോക്താവിന് അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക