ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളോട് സംസാരിക്കാന്‍ സമയമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാന്‍ ഒരു അഞ്ച് മിനിറ്റു പോലും സമയമില്ല. മോദിയുടെ ഭരണം എല്ലാ വിഭാഗങ്ങളേയും തകര്‍ത്തുവെന്നും പ്രിയങ്ക പറഞ്ഞു.
അഞ്ചു വര്‍ഷത്തിനിടെ എപ്പോഴെങ്കിലും മോദി വാരണാസിയിലെ പാവപ്പെട്ട ഒരാളെയെങ്കിലും കണ്ടിട്ടുണ്ടോ.? വാരണാസിയിലെ ജനങ്ങളെ മോദി അവഗണിച്ചു. പാവപ്പെട്ടവനല്ല, വന്‍കിടക്കാര്‍ക്കാണ് മോദി പണം നല്‍കുന്നത്. പാവങ്ങള്ക്കായുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക