മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടന് സത്യന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ നടനാണ് സത്യന്. ചിത്രത്തില്‍ സത്യനായി എത്തുന്നത് ജയസൂര്യയാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുക. ജയസൂര്യക്കു പുറമേ ആരൊക്ക അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. സത്യന്റെ ജീവിതകഥ സിനിമയാക്കാനുള്ള അവകാശം വിജയ്ബാബു സ്വന്തമാക്കിയതായി സത്യന്റെ മകന് സതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക