മലയാളചലച്ചിത്രരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ച അഭിനേത്രി പാർവതി ജയറാമിന് പിറന്നാൾ മധുരം. 1986-ൽ “വിവാഹിതരെ ഇതിലെ ഇതിലെ” എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് ചുവട് വച്ച താരം 1992 സെപ്തംബർ 7ന് നടൻ ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു. പിറന്നാൾ ദിനത്തിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് മകനും യുവനടനുമായ കാളിദാസ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക