ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ സുലൈമാൻ അഹമ്മദ് മുദീൻ കൊല്ലപ്പെട്ടു. അൻബാർ പ്രവിശ്യാ തലസ്ഥാനമായ റമാദിക്ക് സമീപമുള്ള മരുഭൂപ്രദേശത്ത് വച്ചാണ് ഐഎസ് നേതാവിനെ വധിച്ചത്. ഓപ്പറേഷൻസ് കമാൻഡും പ്രോവിൻഷ്യൽ പോലീസ് കമാൻഡോസും സംയുക്തമായായിരുന്നു ആക്രമണം.
ഇറാക്കിന്റെ പടിഞ്ഞാറൻ പ്രവിശ്യയായ അൻബാറിൽ ഇറാക്ക് സുരക്ഷാ സേന നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ ഐഎസ് ക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്നത് മുദീനാണെന്ന് പ്രവിശ്യ പോലീസ് മേധാവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക