ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കാറിന്റെ വിട്ടിലാണ് റെയ്ഡ് നടന്നത്. ഇയാളുടെ ഇന്‍ഡോറിലേയും ഡല്‍ഹിയിലേയും വീടുകളിലായിരുന്നു പരിശോധന.
പരിശോധനയിലൂടെ ഒമ്പത് കോടിയോളം രൂപ പിടിച്ചെടുത്തെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് റെയ്ഡ് നടന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും ആരോപണം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക