തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ദിണ്ടിഗൽ സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ സിറ്റി കോളേജ് ബിഎസ്സി രണ്ടാം വർഷ വിദ്യാർഥി പ്രഗതി(19)യെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽനിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു.
കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂയെന്നും പോലീസ് അറിയിച്ചു.ഈ വര്ഷം ജൂൺ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികിൽ കണ്ടതിനെ തുടർന്ന് വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക