കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ ഗുരുതരമാവുകയായിരുന്നു. വൈകിട്ട് 4.57നായിരുന്നു അന്ത്യം.
വൃക്കകള്‍ തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണസമയത്ത് ഭാര്യയും മകന് ജോസ് കെ മാണിയും പേരക്കുട്ടികളും മാണിക്കൊപ്പമുണ്ടായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നും മാണി പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക