സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവെയുടെ രണ്ട് ഫോണുകള്‍ വിപണിയില്‍. ഹുവാവെ പി30 പ്രോ, ഹുവാവെ പി30 ലൈറ്റ് എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫോണാണ് ഹുവാവെ പി30 പ്രോ. വയര്‍ലസ് റിവേഴ്സ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
40 എംപി ക്യാമറ, 20 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ഹുവാവെ സൂപ്പര്‍ സ്പെക്ട്രം സെന്‍സര്‍, ഒപ്റ്റിക്കല്‍ സൂപ്പര്‍ സൂം ലെന്‍സ്, ഹുവാവെ ടൈം ഓഫ് ലൈററ് ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇമേജ് സ്റ്റബിലൈസേഷന്‍ സാങ്കേതിക വിദ്യ എന്നിവ ക്യാമറയിലുണ്ട്. ഹുവാവെ പി30 സീരീസിലൂടെ രാജ്യത്തെ മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ ധാരണതന്നെ മാറ്റിമറിക്കുകയാണെന്ന് ഹുവാവെ കണ്ട്രി മാനേജര്‍ ടൊര്‍ണാഡോ പാന്‍ പറഞ്ഞു.
ഏപ്രിൽ 15 മുതല്‍ ഹുവാവെ പി30 പ്രോ ആമസോണില്‍ ലഭ്യമാകും. 8ജിബി + 256ജിബി പതിപ്പിന് 71,990 രൂപയാണ് വില. ഹുവാവെ പി30 ലൈറ്റ് ഏപ്രില്‍ 25 മുതല്‍ ആമസോണില്‍ ലഭിക്കും. 6+128ജിബി പതിപ്പിന് 22,990 രൂപയാണ് വില. 4+128ജിബി പതിപ്പിന് 19,990 രൂപയാണ് വില
പ്രതികരിക്കാൻ ഇവിടെ എഴുതുക