രാജ്യത്തെ വാഹന വിപണി തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. വാഹന വിപണിയില്‍ കാര്യമായ വര്‍ദ്ധനവില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് ഇരുചക്രവാഹന വിപണിയിലാണ്.13 വര്‍ഷത്തെ ഏറ്റവും മോശം പ്രകടനമാണ് സ്കൂട്ടര്‍ വിപണിയുടേത്.
രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ മൂന്നില്‍ ഒരു ശതമാനമാണ് സ്കൂട്ടര്‍ വിപണിയുടേത്.രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും ഡോളറിന്റെ അസ്ഥിരതയുമാണ് വാഹന വിപണിയെ ബാധിച്ചത്. ഗ്രാമീണ മേഖലകളില്‍ പുതിയ വാഹനം ധാരാളമായി വാങ്ങാത്തതും വിപണിയെ കാര്യമായി ബാധിച്ചു.
കാറുകളുടെ വില്പനയില് വര്‍ധനവുണ്ടായെങ്കിലും കാര്യമായ ലാഭമില്ല. എസ്.യു.വി അടക്കമുള്ള കാര്‍ വിപണിയുടെ വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വേഗത്തിലാണ്. വില്പന കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ഹോണ്ട, സ്കൂട്ടര്‍ ഇന്ത്യ, ടി.വി.എസ്., ഹീറോ മേട്ടോഴ്സ് തുടങ്ങിയവര്‍ ഉത്പാദനം കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക