പയറു വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്. പയറു വര്‍ഗത്തില്‍ അച്ചിങ്ങ പയറിന് പ്രചാരമേറെയുണ്ട്. മണ്ണ് വളക്കൂറുള്ളതാക്കാന്‍ പയര്‍ വിളകള്‍ മണ്ണില്‍ സ്ഥിരമായി കൃഷിചെയ്യാം. പയര്‍ വിളകളുടെ വേരില്‍ നൈട്രജന്‍ സംഭരിച്ച് മണ്ണിനു നല്കുന്ന ബാക്ടീരിയയുണ്ട്. മണ്ണിനെപോലെ തന്നെ നമ്മുടെ വയറിനും ഏറെ ഗുണകരമാണ് പയര്‍.
കനത്തമഴയും കൊടിയ വരള്‍ച്ചയും പയര്‍ കൃഷിക്ക് യോജിച്ചതല്ല. നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ നനച്ചാല്‍ നല്ല വിളവു കിട്ടും. മണ്ണില്‍ കുമ്മായം ചേര്‍ത്ത് പുളിപ്പു കുറക്കുകയാണെങ്കില്‍ വളര്‍ച്ച വേഗത്തിലാകും. വള്ളിപ്പയര്‍ പന്തലിട്ട് പടര്‍ത്താന്‍ ശ്രദ്ധിക്കണം. മണ്ണിലെ പുളിരസം കുറയ്ക്കാന്‍ ഒരു സെന്റിന് ഒരു കിലോഗ്രാം എന്ന അളവില്‍ കുമ്മായം ചേര്‍ക്കണം.
പയര്‍ പോലെ തന്നെ പയറില നല്ല ഇലക്കറിയാണ്. പയര്‍ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാന് പാടില്ല. കരിവള്ളി രോഗം വരാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക