ഉണക്കമീൻ എപ്പോൾ കിട്ടിയാലും ഒന്നുല്ലേൽ കറി വക്കും അല്ലെങ്കിൽ വറക്കും അല്ലേ…? എന്നാൽ ഇനി ഒന്ന് മാറ്റിപിടിച്ചാലോ.. ഉണക്കമീൻ കൊണ്ട് അസ്സലൊരു ചമ്മന്തിയുണ്ടാക്കാം…
ഉണക്കമീൻ കഷ്ണങ്ങളാക്കി മുറിച്ചു മുളകുപൊടി തിരുമ്മി 10 മിനിറ്റ് വക്കുക. പാനിൽ എണ്ണയൊഴിച്ചു, എണ്ണ ചൂടാകുമ്പോൾ മീൻ കഷ്ണങ്ങൾ അതിലിട്ട് വറുത്തെടുക്കുക. പിന്നീട് അതേ എണ്ണയിൽ നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇവ ബ്രൗൺ നിറമാകുമ്പോൾ തക്കാളി അരിഞ്ഞു ചേർക്കുക. അതിലേക്ക് വറുത്തെടുത്ത മീൻ കഷ്ണങ്ങളും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് ചെറിയ തീയിൽ വഴറ്റുക.
വേണമെങ്കിൽ കുറച്ചു ഉപ്പുകൂടി ചേർക്കാം. എണ്ണ തെളിയുമ്പോൾ അടുപ്പിൽ നിന്നിറക്കി പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന കൊത്തമല്ലിയില ചേർക്കുക. ചൂട് നന്നായി ആറിയതിനുശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക