വൈദികൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ദി ഡാർക്ക് ഷേഡ്സ് ഓഫ് ആൻ ഏയ്ഞ്ചൽ ആൻഡ് ദി ഷെപ്പേഡ്’ ന് പ്രദർശനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി. പാലക്കാട് സ്വദേശി പി.ജി ജോൺ നൽകിയ ഹർജിയിൽ സെൻസർ ബോർഡുൾപ്പെടെയുള്ള എതിർകക്ഷികളുടെ വിശദീകരണം ഹൈക്കോടതി തേടി.
മലയാളം, തമിഴ്,പഞ്ചാബി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ കടുത്ത വേദനയുണ്ടായെന്ന് ഹർജിയിൽ പറയുന്നു. വൈദികൻ കന്യാസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്. മതവികാരം വ്രണപ്പെടുത്തുന്നവയാണ് ഇത്തരം ദൃശ്യങ്ങളെന്നും ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക