പ്രമുഖ താരം സണ്ണി ലിയോണിനെ നാം മിക്കപ്പോഴും കാണുന്നത് തികച്ചും ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങളണിഞ്ഞാണ്. എന്നാൽ ഗ്ലാമറസ് വേഷങ്ങളിൽ മാത്രമല്ല എത്നിക് വസ്ത്രങ്ങളണിഞ്ഞാലും താൻ സുന്ദരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി ഇപ്പോൾ. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചുരിദാറണിഞ്ഞ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞിട്ടുണ്ട്.
മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സണ്ണി ഇപ്പോൾ. കൂടാതെ സണ്ണി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന രംഗീല എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക