പൊതുവേദിയിൽ ഇസ്ലാം വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആറ്റിങ്ങൽ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്തൽ, വർഗീയചേരിതിരിവ് സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി പി ഐ എം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയിന്മേലാണ് നടപടി.
ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ ഡ്രസൊക്കെ മാറ്റി നോക്കണ്ടേ? എന്നാണ് പിള്ള ആറ്റിങ്ങലിൽ വച്ച് പരസ്യമായി പ്രസംഗിച്ചത്. ബലാക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു പിള്ളയുടെ ഈ വിവാദ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക