സ്വന്തം വിവാഹത്തിന്റെ ക്ഷണക്കത്തുകൾ തയ്യാറാക്കാനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിശ്രുതവരൻ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് വേങ്കോട് മേൽപ്പാലോട് ചന്ദ്രോദയം വീട്ടിൽ ആർ പ്രവീണാണ് അറസ്റ്റിലായത്.
മാതാപിതാക്കൾ ജോലിക്ക് പോയ സമയം ബന്ധുവായ വരന്റെ വീട്ടിലാക്കിയിരുന്ന സമയത്താണ് പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക