ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. . 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാമേഖലയിൽ നിന്നുള്ള പല പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്തി, നടൻ രജനികാന്ത് ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെന്‍ഡ്രല്‍ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.
നടന് വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലില്‍ വോട്ട് രേഖപ്പെടുത്തി. ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറാണ് വിജയ്. നടന് അജിത്ത് ഭാര്യ ശാലിനി എന്നിവര്‍ ചെന്നൈ തിരുവാണ്മിയൂറില് വോട്ട് രേഖപ്പെടുത്തി.
മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസനും മകള്‍ ശ്രുതി ഹാസനും ചെന്നൈ ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബംഗ്ലൂരു സെന്‍ട്രലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നടനുമായ പ്രകാശ് രാജും വോട്ട് രേഖപ്പെടുത്തി. സൂപ്പര്‍താരം സൂര്യയും ഭാര്യ ജ്യോതികയും സഹോദരന് കാര്‍ത്തിക്കും വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക