തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യത. അടുത്ത അഞ്ച് ദിവസം വേനല്‍ മഴയുടെ ഭാഗമായി ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്.
ഇടിമിന്നൽ സമയങ്ങളില്‍ വീടിന്റെ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണമെനന്നും തുറസ്സായ സ്ഥലത്തുനിന്ന് കളിക്കുന്നതില്‍ നിന്നും കുട്ടികള തടയണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര് ഇടിയേറ്റ് മരിച്ചിരുന്നു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക