ക്രൂരമര്‍ദനമേറ്റ് മൂന്നുവയസ്സുകാരന് മരിച്ച സംഭവത്തില്‍ പിതാവും അറസ്റ്റില്‍. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
മെട്രോയാര്‍ഡിലെ കമ്പനിയില്‍ ഡ്രൈവറായ ഷാജിത് ഖാനാണ് അറസ്റ്റിലായത്. ആലുവയിലെ വെന്റിലേറ്ററില്‍ ആയിരുന്ന കുട്ടി വെള്ളിയാഴ്ചയാണ് മരിച്ചത്. മരണശേഷം മൃതദേഹം ഏറ്റെടുക്കാന്‍ ആരുമില്ലാതെ വന്നതിനാല്‍ ഏലൂരിലെ സുമനസ്സുകള്‍ ഏറ്റെടുക്കുകയായിരുന്നു. തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക