നടന് മോഹന്‍ലാല്‍ സംവിധായകനാകുകയാണെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് സംവിധായകന് ശ്രീകുമാര്‍ മേനോന് തന്റെ ഫേസ്ബുക്കിലൂടെ.
സംവിധായകരുടെ ഉള്ളിലെന്തെന്ന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷി മോഹന്‍ലാലിനുണ്ടെന്ന് തനിക്കു തോന്നിയിട്ടുണ്ടെന്നും അഭിനേതാക്കളെ അദ്ദേഹം എങ്ങനെ ഉപയോഗിക്കും എന്നതിലാണ് തനിക്ക് ജിജ്ഞാസയെന്നും ശ്രീകുമാര്‍ മേനോന് പറയുന്നു.
ആ കംപ്ലീറ്റ് ആക്ടര്‍ സംവിധായകനാകുമ്പോള്‍ അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- ശ്രീകുമാര്‍ മേനോന് കുറിച്ചു.
https://www.facebook.com/vashrikumar/photos/a.895437767230621/2171784556262596/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക