ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസം തികയുന്നതിനു മുന്‍പ് പ്രസവിക്കാനുള്ള സാധ്യതയുണ്ട്. യുഎസിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ പുകവലി നിര്‍ത്തിയ സ്ത്രീകളില്‍ നേരത്തെ പ്രസവിക്കാനുള്ള സാധ്യത 20 ശതമാനം കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2011 മുതല്‍ ആറുവര്‍ഷം രണ്ടരക്കോടി ഗര്‍ഭിണികളെ നിരീക്ഷിച്ചു. ഓരോരുത്തരുടേയും പുകവലി ശീലവും മൂന്നു മാസം കൂടുമ്പോള്‍ പുകവലിയില്‍ വന്ന മാറ്റങ്ങളുമെല്ലാം വിലയിരുത്തിയതായി പഠനം നടത്തിയവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി ഗര്‍ഭകാലത്ത് പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതെന്ന് വാര്‍ത്ത് പ്രതീക്ഷ നല്‍കുന്നതായും സംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക