തിരുപ്പതി ദേവസ്ഥാനത്തിന് വിവിധ ബാങ്കുകളിലായുള്ള സ്ഥിരനിക്ഷേപം 12,000 കോടിയിലധികം രൂപ. തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പുക്കാരാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ഓരോവര്‍ഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വര ക്ഷേത്രത്തിന്റെ വാര്‍ഷിക വരുമാനം 3100 കോടി രൂപയോളമാണ്.
വാര്‍ഷിക കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളില്‍ നിന്ന് 845 കോടി രൂപയോളമാണ് ഓരോ വര്‍ഷവും പലിശയായി ലഭിക്കുക. പഞ്ചാബ് നാഷണല്‍ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം സ്വര്‍ണം നിക്ഷേപ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിച്ചത് അടുത്തിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക