ഐപിഎല്ലില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ചലഞ്ചേഴ്സിന്റെ വെല്ലുവിളി അനായാസം മറികടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവുമായി പ്ലേ ഓഫ് ഉറപ്പിച്ചു.
16 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ഡല്‍ഹിക്ക് 12 മത്സരങ്ങളില്‍ 16 പോയിന്റാണുള്ളത്. ആര്‍സിബി മത്സരങ്ങളില്‍ നാലു ജയവും എട്ട് തോല്‍വിയുമായി അവസാന സ്ഥാനക്കാരായാണ് പുറത്തേക്ക് പോകുന്നത്. ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 171 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക