പുതിയ 20 രൂപാ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ ബി ഐ. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കയ്യൊപ്പ് പതിഞ്ഞതാകും ഗ്രീനിഷ് യെല്ലോ നിറത്തിലുള്ള പുതിയ ഇരുപത് രൂപയുടെ കറന്‍സി. നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. നോട്ടിന്റെ പിന്‍ഭാഗത്ത് എല്ലോറ ഗുഹയുടെ ചിത്രമാണുള്ളത്. ‘- ആര്‍ബിഐ പറയുന്നു. വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്. വെളിച്ചതിന് നേരെ പിടിച്ചാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കുകയുള്ളു. 63mm*129mm എന്നിങ്ങനെയാണ് പുതിയ നോട്ടിന്റെ അളവ്.
മുന്‍ഭാഗത്ത്
ദോവനഗിരി ഫോണ്ടില്‍ 20 ന്നെ് എഴുതിയിരിക്കും. ഒപ്പം മഹാത്മാ ഗാന്ധിയുടെ ചിത്രവും
ആര്‍ബിഐ, ഭാരത് (ഹിന്ദി ഭാഷയില്‍), 20 എന്നിവ ഉണ്ടാകും. ഒപ്പം ഭാരത്, ആര്‍ബിഐ എന്നെഴുതിയ സെക്യൂരിറ്റി ത്രെഡും ഉണ്ടാകും.
ഗാരന്റി ക്ലോസ്, ഗവര്‍ണറുടെ ഒപ്പിനോടൊപ്പമുള്ള പ്രോമിസ് ക്ലോസ്, ആര്‍ബിഐ എംബ്ലം, അശോക പില്ലര്‍ എന്നിവയുണ്ടാകും.
മാഹാത്മാ ഗാന്ധിയുടെ ചിത്രം, ഇലക്ട്രോടൈപ്പ് (20) വാട്ടര്‍മാര്‍ക്ക്, നമ്ബര്‍ പാനല്‍ (ചെറുതില്‍ നിന്ന് തുടങ്ങി വലുതാകുന്ന തരത്തില്‍) എന്നിവയുമുണ്ടാകും.
പിന്‍വശത്ത്
ഇടത് ഭാഗത്തായി നോട്ട് അച്ചടിച്ച് വര്‍ഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോയും സ്ലോഗനും ഉണ്ടാകും.
ലാംഗ്വേജ് പാനലും എല്ലോറ ഗുഹയുടെ ചിത്രവും
ദേവനഗിരിയില്‍ എഴുതിയ 20 എന്ന അക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക