രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകനും മലയാളിയുമായ പി.ആര് ശ്രീജേഷിന്റെ പേര് ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ. അഞ്ജു ബോബി ജോര്‍ജും കെ.എം ബീനാമോളുമാണ് ഖേല്‍രത്ന പുരസ്കാരം നേടിയ മലയാളികള്‍.ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത്. റിയോ ഒളിംമ്പിക്സിലും ശ്രീജേഷ് ഇന്ത്യയെ നയിച്ചു. 208 മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ശ്രീജേഷ് അര്‍ജുന അവാര്‍ഡ് ജേതാവാണ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു ശ്രീജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക