സൗന്ദര്യം വരാന്‍ ഫ്രഷ് മീന്‍ കഴിച്ചാല്‍ മതി. പറയുന്നത് മലയാളികളുടെ സ്വന്തം ധര്മ്മജന് ബോള്‍ഗാട്ടിയാണ്. മീന്‍ കഴിച്ചാലുള്ള ഗുണങ്ങളെ പറ്റിയുള്ള ധര്‍മ്മജന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍. ഫ്രഷ് മീന്‍ കഴിച്ചാല്‍ സൗന്ദര്യമൊക്കെ താനേ വന്നോളും എന്ന ട്രോളിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.മത്സ്യം രുചികരമാണ്. നിരവധി ഗുണങ്ങളും ആരോഗ്യത്തിനു സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കും. മാത്രമല്ല, ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. മത്സ്യം ഹൃദയത്തിന് ഹാനികരമായ ട്രൈഗ്ലിസറൈഡ്സ് കുറയ്ക്കുകയും അതേസമയം, നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. – ധര്മ്മജന് കുറിക്കുന്നു.
അങ്കമാലിയില്‍ പുതിയതായി തുടങ്ങിയ ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പ്രചരണാര്‍ഥമാണ് താരത്തിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക