ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുട്ടിയുടുപ്പ് ധരിച്ച ഫോട്ടോ പുറത്ത്. ഗുരുഗ്രാമിലാണ് സംഭവം. ഹോട്ടലിലേക്ക് ഇറക്കമില്ലാത്ത വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധിക്ഷേപിക്കുകയും അവിടെ കൂടി നിന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ഇവര്‍. ഇറക്കം കുറഞ്ഞ രീതിയില്‍ വസ്ത്രം ധരിക്കാന്‍ നാണമില്ലേ എന്നു ചോദിച്ചായിരുന്നു സ്ത്രീ ബഹളം തുടങ്ങിയത്.
https://www.instagram.com/p/Bw6cQvwlOsW/
സ്ത്രീ തങ്ങളോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ സ്ത്രീ അതിനു തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാലിപ്പോള്‍ ഇവരുടെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു നില്ക്കുന്ന ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക