ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡനും കാമുകൻ ക്ലാർക്ക് ഗേഫോർഡിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജസിൻഡയും ക്ലാർക്കും തമ്മിൽ അഞ്ചു വർഷത്തെ ബന്ധമുണ്ട്. അതേസമയം ഇവരുടെ വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രിപദത്തിലിരിക്കെ ജസിൻഡയ്ക്കും ക്ലാർക്കിനും കഴിഞ്ഞ കൊല്ലം ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. പ്രധാനമന്ത്രിപദത്തിലിരിക്കെ ഒരു കുട്ടിക്കു ജൻമംനൽകിയ വനിതയാണ് ജസിൻഡ ആർഡേണ്‍. ഇതിനു മുന്‍പ് 1990ൽ ബേനസീർ ഭൂട്ടോയാണ് പ്രധാനമന്ത്രിപദത്തിലിരിക്കെ ഒരു കുഞ്ഞിന് ജൻമം നൽകിയ വനിത.
കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ ക്ലാർക്ക് ഉദ്യോഗം ഉപേക്ഷിച്ചു വീട്ടിലിരുന്നു. ടെലിവിഷൻ ഷോ അവതാരകനാണ് ഗേഫോർഡ്. ഏപ്രിലിൽ ന്യൂസിലൻഡിലെ മുസ്ലിം പള്ളികൾക്ക് നേരയുണ്ടായ ഭീകരാക്രമണത്തിൽ ജസിൻഡ സ്വീകരിച്ച നിലപാടുകൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹിജാബ് ധരിച്ചായിരുന്നു അവർ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക