ആലപ്പുഴയിൽ പതിനൊന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ച നിലയിൽ. ആലപ്പുഴ തത്തംപ്പള്ളി അവലൂക്കുന്നു വാർഡിൽ സുരഭി (23) – കാർത്തി ദമ്പതികളുടെ പ്രസവത്തിലുണ്ടായ കുട്ടിയാണ് സംശയാസ്പദമായി ഇന്ന് മരിച്ചത്.
കഴിഞ്ഞ 21 ന് ആണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സുരഭി ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് 26 തീയതി കുട്ടിഅസുഖം ബാധിതനാകുകയായിരുന്നു. ഇതേ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 8 – 30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
മരണ കാരണം ഉള്ളിൽ വിഷം ചെന്നതാണെന്ന് ഡോക്ടർ മാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക